Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ideas

സ്മാ​ർ​ട്ട് കാ​ർ​ഷി​ക ആ​ശ​യ​ങ്ങ​ൾ​ക്കു കാ​ർ​ഷി​ക വാ​ഴ്സി​റ്റി​യു​ടെ ധ​ന​സ​ഹാ​യം

തൃ​​​ശൂ​​​ർ: മി​​​ക​​​ച്ച ആ​​​ശ​​​യ​​​ങ്ങ​​​ൾ സം​​​രം​​​ഭ​​​മാ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം​​​ന​​​ൽ​​​കി കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. പി​​​എം ആ​​​ർ​​​കെ​​​വി​​​വൈ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന അ​​​ഗ്രി​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ പ്രോ​​​ഗ്രാം, സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ൻ​​​ക്യു​​​ബേ​​​ഷ​​​ൻ പ്രോ​​​ഗ്രാം എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

സ്മാ​​​ർ​​​ട്ട് കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ, കാ​​​ർ​​​ഷി​​​ക ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു​​​ള്ള അ​​​സം​​​സ്കൃ​​​ത​​​വ​​​സ്തു​​​ക്ക​​​ൾ, പു​​​തി​​​യ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, കാ​​​ർ​​​ഷി​​​ക​​​യ​​​ന്ത്ര​​​ങ്ങ​​​ൾ, മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണ മാ​​​ർ​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​ങ്ങ​​​നെ പു​​​തു​​​മ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക ആ​​​ശ​​​യ​​​ങ്ങ​​​ളാ​​​ണു ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​തു കാ​​​ർ​​​ഷി​​​ക സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളാ​​​ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പി​​​ന്തു​​​ണ​​​യ്ക്കും. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​ഗ്രി​​​ബി​​​സി​​​ന​​​സ് ഇ​​​ൻ​​​ക്യു​​​ബേ​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ക.

കെ​​​എയു റൈ​​​സ്, കെ​​​എയു പെ​​​യ്സ് എ​​​ന്നീ ര​​​ണ്ടു പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലാ​​​യി ക​​​ഴി​​​ഞ്ഞ ഏ​​​ഴു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 282 സം​​​രം​​​ഭ​​​ക​​​രെ​​​യാ​​​ണ് കെ.​​​എ.​​​യു. റാ​​​ഫ്താ​​​ർ അ​​​ഗ്രി​​​ബി​​​സി​​​ന​​​സ് ഇ​​​ൻ​​​ക്യു​​​ബേ​​​റ്റ​​​ർ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 117 സം​​​രം​​​ഭ​​​ക​​​ർ​​​ക്കു14.23 കോ​​​ടി രൂ​​​പ​​​യു​​​ടെ ഗ്രാ​​​ന്‍റി​​​നു​​​ള്ള അ​​​നു​​​മ​​​തി കേ​​​ന്ദ്ര കൃ​​​ഷി​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ചു.

സം​​​രം​​​ഭ​​​ക​​​രാ​​​കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നി​​​ല​​​വി​​​ൽ സം​​​രം​​​ഭം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. കെഎ​​​യു റെ​​​യ്സ് 2026 പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു​​​മാ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​യും, പ​​​രി​​​ശീ​​​ല​​​നം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​വ​​​രെ ഗ്രാ​​​ന്‍റും ല​​​ഭി​​​ക്കും. പു​​​തു​​​മ​​​യു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നാ​​​ലു​​​ല​​​ക്ഷം രൂ​​​പ​​​വ​​​രെ ധ​​​ന​​​സ​​​ഹാ​​​യ​​​വും ല​​​ഭ്യ​​​മാ​​​ക്കും.

കെഎയു പെ​​​യ്സ് 2026 പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ്രോ​​​ട്ടോ​​​ട്ടൈ​​​പ്പു​​​ക​​​ളു​​​ടെ വാ​​​ണി​​​ജ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള വി​​​ദ​​​ഗ്ധ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​വും 15 ദി​​​വ​​​സ​​​ത്തെ അ​​​ധി​​​ക ഇ​​​ൻ​​​ക്യു​​​ബേ​​​ഷ​​​ൻ വ​​​ർ​​​ക്ക്ഷോ​​​പ്പും അ​​​ഗ്രി​​​ബി​​​സി​​​ന​​​സ് ഇ​​​ൻ​​​ക്യു​​​ബേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ല​​​ഭ്യ​​​മാ​​​കും.

വി​​​വി​​​ധ ഘ​​​ട്ട സ്ക്രീ​​​നിം​​​ഗു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു പ​​​ര​​​മാ​​​വ​​​ധി 25 ല​​​ക്ഷം രൂ​​​പ​​​വ​​​രെ ഗ്രാ​​​ന്‍റും ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ഗ്രി​​​ബി​​​സി​​​ന​​​സ് ഇ​​​ൻ​​​ക്യു​​​ബേ​​​റ്റ​​​ർ മേ​​​ധാ​​​വി ഡോ.​​​കെ.​​​പി. സു​​​ധീ​​​ർ അ​​​റി​​​യി​​​ച്ചു. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്- 9778436265 / 0487 243 8332 / 9497650150/ 9496979543.

Latest News

Corehub Up